എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു സ്‌കൂളുകള്‍ തുറക്കാന്‍ ധാരണയായത്.
മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണു തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടത്തുക. ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തു ഭാഗികമായി സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിലെത്തി പഠിക്കാം. ജനുവരി ഒന്നു മുതല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
ഒമ്പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യം പിന്നീടു തീരുമാനിക്കും. അതേസമയം, ഒന്നു മുതല്‍ ഒന്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണു സൂചന. ഇവരെ എല്ലാവരെയും പാസാക്കിയേക്കും.
ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ കോളജുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വര്‍ഷ ബിരുദ ക്ലാസുകളാണ് നിലവില്‍ ആരംഭിക്കുക. പകുതി വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ ആരംഭിക്കുവാനാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്.
Discussion about this post