തിരുവനന്തപുരം: തനിക്കെതിരെ ആരും പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. അത്തരത്തില്‍ കത്തയച്ചിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
പാര്‍ട്ടിയില്‍ അസംതൃപ്തര്‍ ആരുംതന്നെയില്ല. ശോഭാ സുരേന്ദ്രന് അതൃപ്തിയുണ്ടെന്നത് വെറും മാധ്യമപ്രചരണം മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജയ്ശ്രീറാം വിളിച്ചതിനോ ഫ്‌ലെക്സ് ഉയര്‍ത്തിയതിനൊ കേസെടുക്കാന്‍ യാതൊരു ന്യായവുമില്ല. ഇവിടെ ദേശീയ പതാക തല താഴ്ത്തി ഉയര്‍ത്തിയതിനാണ് കേസെടുക്കേണ്ടത്. അതിന് കേസെടുക്കാതെ ജയ്ശ്രീറാം ഉയര്‍ത്തിയതിന് കേസെടുക്കുന്നത് തികഞ്ഞ വര്‍ഗീയ പ്രീണനമാണ്. ദേശീയ പതാകയെ അപമാനിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.














Discussion about this post