പെരിന്തല്‍മണ്ണ : യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് അപമാനിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. കളമശേരി പോലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. പെരിന്തല്‍മണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പിടിയിലായത് .കീഴടങ്ങാനെത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.
കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളില്‍ വച്ചാണ് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷ കോടതി നാളെ പരിഗണിക്കുമെന്ന് അഭിഭാഷകന്‍ ബെന്നി തോമസ് പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ നിയമതടസ്സമില്ലെന്ന് പോലീസ് സംഘം വ്യക്തമാക്കിയിരുന്നു
അതേ സമയം, തങ്ങള്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് യുവാക്കളുടെ വാദം. ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറഞ്ഞു. ഇവിടെ വച്ച് നടിയെ കണ്ടു, അടുത്തു പോയി സംസാരിച്ചു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാക്കള്‍ പറയുന്നു. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും പ്രതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ മാപ്പപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി.














Discussion about this post