തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഈ സീസണില്‍ ഉത്സവം ചടങ്ങായി നടത്താന്‍ തീരുമാനം. ആഘോഷങ്ങള്‍ ഒഴിവാക്കും. ആഘോഷങ്ങളില്ലാതെ ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്താന്‍ ബോര്‍ഡ് ഉത്തരവിറക്കി.
കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പറ എടുക്കാന്‍ വീടുകളില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍, ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണത്തോടെയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മാസ്‌ക്, സാമൂഹ്യ അകലം, ദര്‍ശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തല്‍ ഇവ നിര്‍ബന്ധമാണ്. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല.














Discussion about this post