തിരുവനന്തപുരം: കാര്‍ഷിക നിയമഭേദഗതികള്‍ വോട്ടിനിട്ട് തളളാനായി പ്രത്യേക നിയമസഭ സമ്മേളിക്കും. ബുധനാഴ്ചയാണ് സഭ ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരു മണിക്കൂറാകും സഭ സമ്മേളിക്കുക. കക്ഷി നേതാക്കള്‍ മാത്രമാകും സംസാരിക്കുകയെന്നാണ് വിവരം. മറ്റൊരു വിഷയവും പരിഗണനയ്ക്ക് എടുക്കില്ലെന്നാണ് വിവരം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് സഭ സമ്മേളിക്കുന്നതിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും.














Discussion about this post