തിരുവനന്തപുരം: അഭയ കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാറാണ് കേസില്‍ വിധി പറഞ്ഞത്.
28 വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസില്‍ സിബിഐ വരുന്നത്.
സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ സിബിഐ അന്വേഷണത്തിലാണ് ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. സിബിഐ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്ന കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്പു തന്നെ ജീവനൊടുക്കിയിരുന്നു.
കേസ് അട്ടിമറിച്ചുവെന്ന് സിബിഐ കണ്ടെത്തിയ ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പി സാമുവല്‍, ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി. മൈക്കിള്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. സാമുവല്‍ പിന്നീട് മരണപ്പെട്ടു. ഫാ.ജോസ് പുതൃക്കയില്‍, കെ.ടി.മൈക്കളിള്‍ എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ച് ഇരുവരെയും കോടതി പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചിരുന്നു. എന്നാല്‍ ഇതില്‍ എട്ട് പേര്‍ കൂറുമാറി. അഭയ മരിച്ച ദിവസം അതിരാവിലെ കോണ്‍വെന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്ന് മൂന്നാം സാക്ഷി രാജു മൊഴി നല്‍കിയിരുന്നു.














Discussion about this post