തിരുവനന്തപുരം: അഭയക്കേസില്‍ വൈകിയാണെങ്കിലും നീതികിട്ടയതില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു പറഞ്ഞു. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു.
കേവലം ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസ് 28 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. നീതിക്ക് വേണ്ടി സഭയക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച അനവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു. അവസാന നിമിഷം വരെ പെങ്ങള്‍ക്ക് നീതികിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. പിന്നിട്ട വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അതായിരുന്നു എന്നും ബിജു പ്രതികരിച്ചു.
സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വിധി. കുറ്റകൃത്യം നടന്ന് ഏതാണ്ട് മൂന്നുപതിറ്റാണ്ടിലേക്കടുക്കുമ്പോള്‍ രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ അഭയക്കേസില്‍ തീര്‍പ്പുണ്ടാകുന്നത്.














Discussion about this post