ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പളളി നടേശന്‍, സഹായി കെ.എല്‍. അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരേ കേസെടുക്കാനാവില്ലെന്ന് പോലീസ്.
നിലവില്‍ അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ നിലവിലുണ്ട്. ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കേസ് അന്വേഷിക്കുന്നുമുണ്ട്. ഇതിനാല്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിയമതടസം ഉണ്ടെന്നാണ് മാരാരിക്കുളം പോലീസ് ആലപ്പുഴ ജുഡീഷല്‍ കോടതിയെ അറിയിച്ചത്.
പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം, മഹേശന്റെ ഭാര്യയുടെ ആരോപണങ്ങളില്‍ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.














Discussion about this post