കോഴിക്കോട്: തെരഞ്ഞെടുപ്പു രംഗത്തുനിന്നും വിട്ടുനിന്നുകൊണ്ട് പാര്‍ട്ടി നിര്‍ദേശങ്ങളെ അവഗണിച്ച ശോഭാ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം വിശദീകരണം ആവശ്യപ്പെടും. എന്നാല്‍ ശോഭയ്‌ക്കെതിരേ കടുത്ത അച്ചടക്ക നടപടി കൈക്കൊള്ളാനുള്ള സാധ്യത കുറവാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ പിണക്കാതിരിക്കാന്‍ വിശദീകരണം തേടാനാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദം ശക്തമാണെങ്കിലും തിരക്കിട്ട് നടപടി എടുത്താല്‍ പാര്‍ട്ടിയില്‍ വലിയ വിമത ശബ്ദമുയരുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ ആശയകുഴപ്പത്തിലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം. ദേശീയ നേതൃത്വത്തില്‍ എന്തെങ്കിലും പുതിയ സ്ഥാനമാനങ്ങള്‍ നല്‍കി ശോഭയെ മാറ്റാനും നീക്കമുണ്ട്. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രനൊപ്പമാണ് ബിജെപി കേന്ദ്ര നേതൃത്വം. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ അടക്കമുള്ളവര്‍ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പിലെ വിജയത്തേക്കാള്‍ സുരേന്ദ്രന്റെ പ്രവര്‍ത്തന ശൈലിയോട് ദേശീയ അധ്യക്ഷന് യോജിപ്പാണ്. ഈ സാഹചര്യത്തില്‍ ഒന്നുകില്‍ സമന്വയം അല്ലെങ്കില്‍ നടപടി എന്ന രീതിയിലാണ് നീക്കങ്ങള്‍ നടക്കുന്നത്.














Discussion about this post