തിരുവനന്തപരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 ന് ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതല്‍ (ഡിസംബര്‍ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതല്‍ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
വിജ്ഞാപനം www.keralapareekshabhavan.in ല്‍ ലഭിക്കും.













