തിരുവനന്തപുരം: മലയാള കവിതയില്‍ ആര്‍ദ്രലാവണ്യത്തിന്റെ പ്രകാശം പരത്തുകയും പരിസ്ഥിതി സംരക്ഷണത്തിനും നിരാലംബര്‍ക്കും സ്ത്രീകള്‍ക്കുമായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സുഗതകുമാരിയുടെ വേര്‍പാട് കേരളത്തിന് തീരാനഷ്ടമാണെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ദന്തഗോപുരവാസിയായ കവിയായി മാറാതെ മണ്ണില്‍ കാലുറപ്പിച്ചുകൊണ്ട് നിസ്വരുടെയും സ്ത്രീകളുടെയും അത്താണിയാവുകയും ചെയ്ത സുഗതകുമാരിയുടെ ജീവിതം സമാനതകളില്ലാത്തതാണ്. ‘അഭയ’ എന്ന പ്രസ്ഥാനത്തിലൂടെ എങ്ങനെ സഹജീവിസ്‌നേഹത്തിന്റെ പുതിയ അദ്ധ്യായം രചിക്കാമെന്ന് കേരളത്തിനു കാട്ടിക്കൊടുത്ത സുഗതകുമാരി എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.














Discussion about this post