തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
കോവിഡ് സുരക്ഷാ മുന്‍കരുതല്‍ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇപ്പോള്‍ ഭൗതിക ശരീരം ഇപ്പോഴുള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ അയ്യന്‍കാളി ഹാളില്‍ സുഗതകുമാരിയുടെ ഛായാചിത്രത്തിനു മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.














Discussion about this post