തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി. നെട്ടൂകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് കൊലക്കേസ് പ്രതികള്‍ തടവ് ചാടിയത്. കൊലക്കേസ് പ്രതികളായ രാജേഷ്, ശ്രീനിവാസന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ ജോലിക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് എത്തിച്ചതായിരുന്നു.
ജോലിക്ക് പോയശേഷം രാത്രി ഇരുവരും സെല്ലില്‍ തിരിച്ചെത്തിയില്ല. പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്. ഇളവുകള്‍ ഇല്ലാത്ത ജീവപര്യന്തം ശിക്ഷയാണ് രാജേഷിന് വിധിച്ചിരുന്നത്. ഭാര്യയെ കൊന്ന കേസിലാണ് ശ്രീനിവാസനെ കോടതി ശിക്ഷിച്ചിരുന്നത്.
ചാടിപ്പോയ പ്രതികള്‍ക്കായി ജയില്‍ അധികൃതരും പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കാനും നിര്‍ദേശം നല്‍കി.














Discussion about this post