പാലക്കാട്: തെങ്കുറിശി ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യാപിതാവും കസ്റ്റഡിയില്‍. പ്രഭുകുമാറാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ ശനിയാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരെ ബന്ധുവിട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൃത്യത്തിനു ശേഷം കോയമ്പത്തൂരിലേക്കു കടന്ന പ്രഭുകുമാറിനെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
തെങ്കുറുശി സ്വദേശി അനീഷാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ശനിയാഴ്ച വൈകുന്നേരം ആറിന് തെങ്കുറിശിക്ക് സമീപം മാനാംകുളമ്പിലായിരുന്നു സം ഭവം. കേസില്‍ അനീഷിന്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുരേഷും പ്രഭുകുമാറും ചേര്‍ന്നാണ് കൊലപാതകം നട ത്തിയതെന്നാണ് പ്രാഥമിക വിവരം.
പെയിന്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടി വീട് വിട്ടത്. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീ ട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാര്‍ പറയുന്നു.
സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ് മാസങ്ങളോളം ഭാര്യവീട്ടുകാരുടെ ഭീഷണി ഭയന്ന് അനീഷ് വീട്ടില്‍ ത ന്നെയാണ് കഴിഞ്ഞിരുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങി തുടങ്ങിയത്.














Discussion about this post