കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യുഡിഎഫ് ടി.ഒ. മോഹനനെ തെരഞ്ഞെടുത്തു. നിലവില്‍ കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ് മോഹനന്‍. കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതോടെ വോട്ടെടുപ്പിലൂടെയാണ് മേയറെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ തവണ കോര്‍പറേഷനിലെ കക്ഷി നേതാവായിരുന്നു മോഹനന്‍. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് എന്നിവരെ പിന്തള്ളിയാണ് മോഹനന്‍ മേയര്‍ സ്ഥാനം ഉറപ്പിച്ചത്.
മാര്‍ട്ടിന്‍ ജോര്‍ജ് അവസാനഘട്ടത്തില്‍ പിന്‍വാങ്ങിയതോടെയാണ് മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് വിവരം. രഹസ്യബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്. മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോള്‍ പി കെ രാഗേഷിന് കിട്ടിയത് ഒന്‍പത് പേരുടെ വോട്ട്.














Discussion about this post