പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്.
ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പി.കെ ശശിയെ രണ്ടു വര്‍ഷം മുമ്പ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം മേയിലാണ് തിരിച്ചെടുത്തത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി.
ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ. ബാലന്‍ – പി.കെ.ശ്രീമതി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നടപടി സിപിഎം ജില്ലാ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു.
Discussion about this post