കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും അപകടത്തില്‍പ്പെട്ടവരെയും സഹായിക്കാനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹെല്‍പ് ഡെസ്‌ക് ഇന്നുമുതല്‍ തുടങ്ങും. കോഴിക്കോട് വെള്ളയില്‍ ഇറോത്ത് ബില്‍ഡിങ്ങിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിലാണ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങുന്നത്.
അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടാം. തിങ്കള്‍ മുതല്‍ വെള്ളി വരെ ഓഫീസ് സമയങ്ങളിലാണ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. നഷ്ടപരിഹാര അപേക്ഷകള്‍ തയാറാക്കാനും മറ്റു രേഖകള്‍ ശരിയാക്കുന്നതിനും ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
Discussion about this post