ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് അധികാരം നല്‍കുന്ന ലോക്പാല്‍ ബില്ലിന്റെ കരടിന് കേന്ദ്രമന്തിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ബില്ലിന്റെ പരിധിയില്‍ വരില്ല.പാര്‍ലമെന്റിനുള്ളില്‍ എം.പിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ലോക്പാലിന്റെ പരിധിയില്‍ വരും.
ആഗസ്ത് ഒന്നിന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രിയുടെ ആദ്ധ്യക്ഷതയിലുള്ള സമതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുക. ഇതില്‍ ചെയര്‍മാനടക്കം ഒമ്പത് അംഗങ്ങള്‍ ഉണ്ടായിരിക്കും. അണ്ണാ ഹസാരയുടെ നേതൃത്വത്തിലുള്ള പൗരസമിതി പ്രതിനിധികളും മന്ത്രിമാര്‍ അടങ്ങിയ സമിതിയും തയ്യാറാക്കിയ കരടുബില്ലുകള്‍ പരിശോധിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ വരുത്തിയ ചില ഭേദഗതികളോടെ നിയമ മന്ത്രാലയം കരടിന് അന്തിമ രൂപം നല്‍കിയത്.
Discussion about this post