തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ ആത്മഹത്യക്കു ശ്രമിച്ചു മരിച്ച അമ്പിളിയുടെ മൃതദേഹം തടഞ്ഞുവച്ചവര്‍ക്കെതിെേര കേസ്. പോലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണു കേസ്. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മാട്ടം കഴിഞ്ഞ് എത്തിയ അന്പിളി യുടെ മൃതദേഹം പോങ്ങില്‍ ജംഗ്ഷനില്‍ നാട്ടുകാര്‍ തടഞ്ഞ് മൂന്ന് മണിക്കൂറുകളോളം റോഡ് ഉപരോധിച്ചിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ നടന്ന റോഡ് ഉപരോധത്തില്‍ മരിച്ച അന്പിളിയുടെ മക്കളായ രാഹുലും, രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു.
സംഭവം അറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം പിരിഞ്ഞു പോകുവാന്‍ തയാറാവാതെ റോഡില്‍ കുത്തിയിരുന്നു.
ആള്‍ക്കൂട്ടം വര്‍ധിക്കുന്നതിനാല്‍ പ്രതിഷേധം നെല്ലിമൂട് ജംഗ്ഷനിലേയ്ക്ക് മാറ്റാന്‍ നാട്ടുകാര്‍ തീരുമാനിച്ചെങ്കിലും അര മണിക്കൂറിനകം പരിഹാരം കാണാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. കുറ്റക്കാരയ പോലീസുകാര്‍ക്കെതിരെയും സമീപവാസിയായ വസന്തയ്ക്ക് എതിരെയും കേസ് എടുത്തല്ലാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
ഇതിനിടയില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയ വസന്തയെ പ്രതിഷേധക്കാരെ ഭയന്ന് ക്രമസമാധന പ്രശ്‌നങ്ങള്‍ മുന്‍നിറുത്തി പോലിസ് കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. തുടര്‍ന്ന് രാത്രി 7.30ഓടെ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ കുറ്റക്കാര്‍ക്ക് എതിരേ ഇന്ന് നടപടികള്‍ സ്ഥീകരിക്കുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ രാജനെ സംസ്‌കരിച്ചതിനു സമീപത്ത് അമ്പിളിയുടെ മൃതദേഹവും സംസ്‌കരിച്ചു.














Discussion about this post