തിരുവനന്തപുരം: 88-ാം ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധര്‍മ്മപതാക ഉയര്‍ത്തി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനം.
വെര്‍ച്യുല്‍ ബുക്കിംഗിലൂടെയാണ് ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് ക്രമീകരണം ചെയ്തിരിക്കുന്നത്. ഒരു ദിവസം ആയിരം പേരെയാണ് ശിവഗിരിയില്‍ പ്രവേശിപ്പിക്കുക. അന്നദാനവും താമസ സൗകര്യവും ഒഴിവാക്കിയിരിക്കുകയാണ്.
ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്. ശിവഗിരി ടിവി വഴി തീര്‍ത്ഥാടനത്തിന്റെയും പൂജകളുടെയും ദൃശ്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാവുന്നതാണ്. രാവിലെ വ്യവസായ സമ്മേളനം, ഉച്ചയ്ക്ക് ശേഷം 2.30 ന് കുട്ടികളുടെ സമ്മേളനം.














Discussion about this post