തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 10 ന് മുന്‍പ് പുതുവത്സര ആഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണം പുതുവത്സര പരിപാടികള്‍ സംഘടിപ്പിക്കണ്ടത്. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമാണ്. കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ പുതുവത്സര വേളയില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ ബീച്ചുകളില്‍ പ്രവേശനം വൈകുന്നേരം ആറ് വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ ഏഴിന് മുന്‍പ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
Discussion about this post