തിരുവനന്തപുരം: കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഐകകണ്‌ഠ്യേന പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരും.
രാവിലെ ഒന്‍പതിനു ചേരുന്ന സമ്മേളനത്തില്‍ നിയമസഭാ ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാകും സംസാരിക്കാന്‍ അവസരം. ഒരു മണിക്കൂര്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എല്ലാ ഘടകകക്ഷി നേതാക്കളും സംസാരിച്ചു തീരുന്നതു വരെ സമ്മേളനം തുടരും. മറ്റു നടപടിക്രമങ്ങളെല്ലാം ജനുവരി എട്ടിനു ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.














Discussion about this post