തിരുവനന്തപുരം: സംസ്ഥാനത്തും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിന്‍ സംഭരിക്കുവാനുള്ള ശീതികരണ സംവിധാനം സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി എന്നിങ്ങനെ നാലു ജില്ലകളില്‍ ശനിയാഴ്ചയാണു ഡ്രൈ റണ്‍ നടക്കുക.
തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റു ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും. നേരത്തെ നാലു സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു.
Discussion about this post