ശബരിമല: ശബരിമലയില്‍ മകരവിളക്ക് ദിവസമായ 14ന്, മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തര്‍ക്കു മാത്രമേ അയ്യപ്പ ദര്‍ശനത്തിനുള്ള അനുമതി ഉണ്ടാകുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.
ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാന്‍ അനുവദിക്കില്ല. അതേസമയം, മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെ അണുവിമുക്തമാക്കാനുള്ള ജോലികള്‍ ദേവസ്വം മരാമത്ത് വിഭാഗം തുടര്‍ന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.














Discussion about this post