കൊച്ചി: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു. കേരള, കര്‍ണാടക ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണു പദ്ധതി നാടിനു സമര്‍പ്പിച്ചത്.
കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് ഇന്നു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സംരഭം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പ്രളയത്തിനും കോവിഡ് വ്യാപനത്തിനുമിടയില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രയത്‌നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്ഥലദൗര്‍ലഭ്യത പരിഗണിച്ച് 20 മീറ്റര്‍ വീതിയിലാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പദ്ധതി കടന്നുപോകുന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും മറ്റു ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് ഡ്രില്ലിംഗിലൂടെയാണ് സ്ഥാപിച്ചിട്ടുള്ളത്. 300 മീറ്റര്‍ മുതല്‍ 2,000 മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഇത്തരം 96 തുരങ്കങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് ആശ്വാസമാകും. വ്യവസായശാലകള്‍ക്കു ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത് വ്യവസായരംഗത്തെ കുതിപ്പിനും ഗുണകരമാകുമെന്നതില്‍ തര്‍ക്കമില്ല.














Discussion about this post