ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്തു. കാപ്പാ കേസിലെ പ്രതി ലിനോജിനെയാണ് പോലീസ് പിടികൂടിയത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സജീഷ് സദാനന്ദനെയാണ് ലിനോജ് ആക്രമിച്ചത്. സജീഷിന്റെ കൈയ്ക്ക് വെട്ടേറ്റു.
വെട്ടുകേസിലെ പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് സജീഷിന് നേരെ ആക്രമണമുണ്ടായത്. ലിനോജിന്റെ കൂടെയുണ്ടായിരുന്നയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
അതേസമയം, കുത്തിയതോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ വിജേഷിനും മറ്റൊരു സംഭവത്തില്‍ പരിക്കേറ്റിരുന്നു. കാടംതുരുത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള അടിപിടി പരിഹരിക്കുന്നതിനിടെയായിരുന്നു സംഭവം. വിജേഷിന്റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചികിത്സയിലാണ്.














Discussion about this post