തിരുവനന്തപുരം: വിഴിഞ്ഞം പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 58 അടി ഉയരമുള്ള ഗംഗാധരേശ്വരന്റെ പ്രതിമ 2020 ഡിസംബര്‍ 31ന് നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയെന്ന സവിശേഷതയും ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ഗംഗാധരേശ്വ ശില്പമെന്ന പ്രത്യേകയും ഇതിനുണ്ട്. ശില്പകലയില്‍ ബിരുദധാരിയും പ്രദേശവാസിയുമായ ദേവദത്തനാണ് ശില്പി. ക്ഷേത്രം മേല്‍ശാന്തി ജ്യോതിഷ് പോറ്റിയുടെ മാര്‍ഗദര്‍ശനത്തില്‍ പൂര്‍ത്തിയായ പ്രതിമ കാണുന്നതിന് ഭക്തജനങ്ങളുടെ തിരക്കേറുകയാണ്. പ്രകൃതിമനോഹരമായ സമുദ്രതീരത്ത് ധ്യാനമണ്ഡപവും നിര്‍മാണം പുരോഗമിക്കുകയാണ്.














Discussion about this post