ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിന് കുത്തിവയ്പ് എടുത്തശേഷം പാര്‍ശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്ന് കോവാക്സിന് നിര്‍മാണക്കന്പനിയായ ഭാരത് ബയോടെക്. വാക്സിന് സ്വീകരിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയാലുടന്‍ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളിലോ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളിലോ അഡ്മിറ്റാവണം. ചികിത്സച്ചെലവ് കന്പനി വഹിക്കും. വാക്സിന് സ്വീകരിക്കുന്ന ആള് പൂരിപ്പിച്ചു നല്കുന്ന അപേക്ഷയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
കോവാക്സിന്റെ പരീക്ഷണം മൂന്നാംഘട്ടത്തിലാണെന്നും കന്പനി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി)എന്നിവയുടെ സഹകരണത്തോടെയാണ് കോവാക്സിന് നിര്‍മിച്ചത്.
വാക്സിന് പരീക്ഷണഘട്ടത്തിലാണെങ്കിലും അടിയന്തര ഉപയോഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 55 ലക്ഷം ഡോസ് വാക്സിനുകളാണ് ഇന്ത്യയൊട്ടാകെ വിതരണത്തിനായി ഭാരത് ബയോടെക്കില്‍നിന്നു സര്‍ക്കാര്‍ വാങ്ങിയത്. രാജ്യത്തിന്റെ കോവിഡ് വാക്സിന് സേവനദാതാക്കളാകുന്നതില് ഞങ്ങള്‍ അഭിമാനിക്കുന്നു. പൊതുജനാരോഗ്യത്തിനാണു കന്പനിയുടെ മുന്‍ഗണന- ഭാരത് ബയോടെക് കന്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര ഇല്ല ട്വീറ്റ് ചെയ്തു.
Discussion about this post