Saturday, February 27, 2021
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അനന്തപുരിയില്‍ ‘ജടായുരാമ സന്ധ്യ’ നടന്നു

ലാല്‍ജിത്.ടി.കെ

by Punnyabhumi Desk
Jan 20, 2021, 06:20 am IST
in കേരളം

തിരുവനന്തപുരം: ജടായുരാമ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച ‘ജടായുരാമ സന്ധ്യ’ സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ദീപപ്രോജ്ജ്വലനം നിര്‍വഹിച്ചു. വട്ടപ്പാറ സോമശേഖരന്‍ നായര്‍ രാമായണത്തിലെ ജടായുസ്തുതി പാരായണം ചെയ്ത് ആരംഭിച്ച ഭക്തിനിര്‍ഭരമായ ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

പരിപാടിയില്‍ ജടായുരാമക്ഷേത്ര വികസന സമിതി ജനറല്‍ സെക്രട്ടറി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍ സ്വാഗതം പറഞ്ഞു. സമിതി ചെയര്‍മാന്‍ ഡോ.സി.വി. ആനന്ദബോസ് ഐഎഎസ് സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഡോ.എം.ജി.ശശിഭൂഷണ്‍, വട്ടപ്പാറ സോമശേഖരന്‍ നായര്‍, ശില്‍പി പുഷ്‌കരക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ‘സ്ത്രീ ശാക്തീകരണം’ എന്ന വിഷയത്തെ ആസ്പദമാക്കി രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി ഓണ്‍ലൈനിലൂടെ വീഡിയോ പ്രഭാഷണം നടത്തി. ഡോ.എം.ജി ശശിഭൂഷണ്‍ ‘കേരളത്തില്‍ രാമ പ്രസ്ഥാനങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി, ജടായുരാമ ക്ഷേത്രം, ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ എന്നീ വിഷയങ്ങളെക്കുറിച്ചുളള വീഡിയോ അവതരണവും നടന്നു. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ രാമചന്ദ്രന്‍ നായര്‍, പാല്‍ക്കുളങ്ങര കൃഷ്ണകുമാര്‍ തുടങ്ങിയവരു സന്നിഹിതരായിരുന്നു.

അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുമ്പോള്‍ ദക്ഷിണഭാരതത്തില്‍ കേരളത്തില്‍ ജടായുമംഗലം എന്ന സ്ഥലത്ത് ജടായുപ്പാറയില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ പ്രതിഷ്ഠിച്ച കോദണ്ഡരാമവിഗ്രഹം കുടികൊള്ളുന്ന സ്ഥലത്ത് മഹനീയമായ ഒരുക്ഷേത്രം ഉയരേണ്ടതിന്റെ ആവശ്യകത മുന്‍നിറുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീരാമായണം എന്ന ഇതിഹാസകാവ്യത്തിന് കേരളത്തിലെ ജീവസുറ്റ അടയാളമായി നിലകൊള്ളുന്ന പുണ്യഭൂമിയില്‍ ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹമേകുവാനായാണ് ഈ ഉദ്യമത്തിന് സംഘാടകസമിതി ശ്രമിക്കുന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ചിത്രകാരിയും ഏഷ്യാബുക്ക് ഓഫ് റിക്കോഡ്‌സിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ അവാര്‍ഡ് ജേതാവുമായ ലക്ഷ്മി നായര്‍, വട്ടപ്പാറ സോമശേഖരന്‍ നായര്‍, കോദണ്ഡരാമവിഗ്രഹത്തിന്റെ ശില്പി പുഷ്‌കരക്കുറുപ്പ്, ക്ഷേത്രം തന്ത്രി സതീഷ് ഭട്ടതിരി എന്നിവരെ ട്രസ്റ്റിന്റെ പേരില്‍ കുമ്മനം രാജശേഖരന്‍ പൊന്നാടചാര്‍ത്തി ആദരിച്ചു. തുടര്‍ന്ന് ജടായുപ്പാറയിലെ രാമസാന്നിധ്യം സമൂഹത്തിന് വെളിവാക്കിക്കൊടുത്ത ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളെ കുറിച്ച് തയാറാക്കിയ വീഡിയോ പ്രദര്‍ശനം നടന്നു.

ആര്‍ട്ടിസ്റ്റ് രാജേന്ദ്രന്‍ രൂപകല്‍പ്പന ചെയ്ത പ്രോജക്ട് ലോഗോ പ്രകാശനവും ഷീ ഷോര്‍ട്ട് ഫിലിം ഫെസ്‌ററിവലിന്റെ വീഡിയോ പ്രദര്‍ശനവും ചടങ്ങിന് മിഴിവേകി. 13 അടി ഉയരമുള്ള കോദണ്ഡരാമവിഗ്രഹം 1974 ഫെബ്രുവരി 2ന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ പ്രതിഷ്ഠിച്ച ചരിത്രം കുമ്മനം രാജശേഖരന്‍ പ്രസംഗത്തില്‍ വിശദീകരിച്ചു. രാമായണ കള്‍ച്ചറല്‍ സെന്റര്‍ എന്ന ആശയം നടപ്പിലാക്കുന്നതിനൊപ്പം സ്ത്രീസുരക്ഷയും ജീവകാരുണ്യപ്രവര്‍ത്തനം ഉള്‍പ്പെടുന്ന പരിസ്ഥിതി സംരക്ഷണകേന്ദ്രവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പാല്‍ക്കുളങ്ങര കൃഷ്ണകുമാര്‍ സമ്മേളനത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി. കോദണ്ഡരാമക്ഷേത്ര നിര്‍മാണത്തിനും രാമായണ ലിവിംഗ് മ്യൂസിയം പദ്ധതിയുടെ വികസനത്തിനും വേണ്ടി jatayuramatemple.in എന്ന വെബ്‌സൈറ്റിലൂടെ ഭക്തജനങ്ങള്‍ക്ക് സാമ്പത്തിക സമര്‍പ്പണം നടത്താവുന്നതാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Share103TweetSend

Related Posts

കേരളം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

കേരളം

കവി വിഷ്ണു നാരായണന്‍ നമ്പൂതിരി വിട വാങ്ങി

കേരളം

ബൗദ്ധികവ്യക്തിത്വങ്ങളുടെ ശ്രേണിയില്‍ മുന്നിലായിരുന്നു പരമേശ്വരന്‍ജി: ഉപരാഷ്ട്രപതി

Discussion about this post

പുതിയ വാർത്തകൾ

അമ്മേ ശരണം… ദേവീ ശരണം…

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

കവി വിഷ്ണു നാരായണന്‍ നമ്പൂതിരി വിട വാങ്ങി

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം

ബൗദ്ധികവ്യക്തിത്വങ്ങളുടെ ശ്രേണിയില്‍ മുന്നിലായിരുന്നു പരമേശ്വരന്‍ജി: ഉപരാഷ്ട്രപതി

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ആഴിമല ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആദ്യസര്‍ട്ടിഫിക്കറ്റ് ധനമന്ത്രി കൈമാറി ഉദ്ഘാടനം ചെയ്തു

ശിവരാത്രി ബലിതര്‍പ്പണം: മണപ്പുറം കടവില്‍ സൗകര്യമൊരുക്കി തുടങ്ങി

ആരോഗ്യരംഗത്തെ വിദഗ്ധരുമായി ‘സിഎം കണ്‍സള്‍ട്ട്’ പരിപാടിയിലൂടെ മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നു

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
    • കാര്‍ട്ടൂണ്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily