തിരുവനന്തപുരം: ആക്രിക്കടയിലെ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ഏതാണ്ട് മുന്നൂറോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. കടയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന പത്രക്കടലാസുകള്‍ക്കൊപ്പമാണ് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്. തുടര്‍ന്ന് കടയുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആക്രിക്കടയില്‍ പോലീസ് എത്തി പരിശോധന നടത്തി.
ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകള്‍ എന്നിവയും ആധാര്‍ കാര്‍ഡിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്രയും കാര്‍ഡുകള്‍ ഒരുമിച്ച് എങ്ങനെ വന്നുവെന്ന കാര്യത്തില്‍ വ്യക്തയില്ല.
Discussion about this post