Wednesday, March 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിശോധന കര്‍ശനമാക്കി

by Punnyabhumi Desk
Jul 29, 2011, 01:12 pm IST
in കേരളം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്നുള്ള കര്‍ശന പരിശോധന തുടരുന്നു. ഗുരുവായൂര്‍ ക്ഷേത്രപരിസരം ഇപ്പോള്‍ പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. ആയുധധാരികളായ പോലീസുകാരും എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ഭക്തരെത്തുന്ന ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഭക്തജനങ്ങളും ഇപ്പോള്‍ ആശങ്കയുടെ നിഴലിലാണ്. ഇന്നലെ ഐ.ജി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പരിശോധനകളും വിലയിരുത്തലുകളും നടത്തിയിരുന്നു.
ബോംബ് ഭീഷണിയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി ഐജി ബി. സന്ധ്യ പറഞ്ഞു. അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം തന്നെ എടുത്തിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഭീഷണിക്കത്ത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി തമിഴ്‌നാട് പോലീസിന്റെ െ്രെകംബ്രാഞ്ച് ഇന്റലിജന്റ്‌സ് വിഭാഗം ഡിവൈഎസ്പി ഹരിമുരുകന്‍, എസ്.ഐ.ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഗുരുവായൂരിലെത്തി അന്വേഷണം നടത്തി. കത്തിന്റെ ഉറവിടം ചെന്നൈയില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചതോടെയാണ് തമിഴ്‌നാട് പോലീസ് ഗുരുവായൂരിലെത്തിയത്.

കഴിഞ്ഞ ദിവസമാണ് അല്‍ഖ്വയ്ദയുടെ പേരില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത കത്ത് ലഭിച്ചത്. ഇതുപ്രകാരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും ദേവസ്വം കോളേജുകളിലും ബോംബ് പൊട്ടിക്കുമെന്നും ജയലളിത, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി എന്നിവരെ വധിക്കുമെന്നും, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്നുമായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ ഉന്നത പോലീസുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies