കോഴിക്കോട്: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ മോശം കമന്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസ് എന്നയാള്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘എന്റെ മകള്‍, എന്റെ അഭിമാനം’ എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീര്‍ത്തും മോശം ഭാഷയില്‍ ഇയാള്‍ കമന്റ് പോസ്റ്റ് ചെയ്തത്. അജ്‌നാസ് അജ്‌നാസ് എന്നായിരുന്നു സമൂഹമാധ്യമത്തിലെ ഇയാളുടെ ഐഡിയുടെ പേര്. കമന്റ് പിന്നീട് ഡിലീറ്റ് ചെയ്ത് കളഞ്ഞു.
Discussion about this post