ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും. കോവിഡ് ബാധിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ചെന്നൈയിലെത്തില്ലെന്നാണ് വിവരം.
ചെന്നൈയിലെത്തിയാല്‍ ആദ്യം മറീനയിലുള്ള ജയലളിത സ്മാരകം ശശികല സന്ദര്‍ശിക്കും. പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ ഇന്ന് ആശുപത്രിയിലെത്തി മോചന നടപടികള്‍ പൂര്‍ത്തിയാക്കും.
കേസിലെ കൂട്ടുപ്രതി ഇളവരശി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ ഫെബ്രുവരി ആദ്യം ജയില്‍മോചിതയാകും.
Discussion about this post