ന്യൂഡല്‍ഹി: മൂന്നു മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍ നടക്കുന്നത്. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും.
മൂന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്. ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഫ്ലൈന്‍ പരീക്ഷയും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
9-11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ 10-12 ക്ലാസുകളുടേതിന് സമാനമായിരിക്കും. ഈ ക്ലാസുകാര്‍ക്ക് മൂന്ന് മണിക്കൂറാകും പരീക്ഷ. ഓഫ് ലൈനായി പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം.
ഏപ്രില്‍ ഒന്നു മുതല്‍ പുതിയ അധ്യായന വര്‍ഷമാരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് kvsangathan.nic.in.
Discussion about this post