തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ്ണവിലയില്‍ വീണ്ടും കുറവ്. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. 4515 രൂപയാണ് ഒരു ഗ്രാമം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില.
രണ്ടു ദിവസം കൊണ്ട് 680 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ ഇന്നലെ സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചിരുന്നു. 12.5 ശതമാനത്തില്‍ നിന്നും 7.50 ശതമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചത്. സ്വര്‍ണകള്ളക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത്.
ഇതിന് പിന്നാലെ ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. 36,400 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. സ്വര്‍ണത്തിന് പുറമെ വെള്ളി, ചെമ്പ് തുടങ്ങിയവയുടേയും ഇറക്കുമതി തീരുവയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.
Discussion about this post