കൊച്ചി: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആയിരക്കണക്കിന് പുറംവാതില്‍ നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. രാജവാഴ്ചയുടെ കാലത്തുപോലും നടക്കാത്ത രീതിയിലുള്ള നടപടികളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post