മട്ടന്നൂര്‍: കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച.ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മട്ടന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
വിഗ്രഹത്തിലെ മാല, പതക്കം, ഓഫിസില്‍ സൂക്ഷിച്ചിരുന്ന കിരീടങ്ങള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ മേല്‍ശാന്തി നട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശ്രീകോവിലിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ച്ച നടത്തിയത്
വിഗ്രഹത്തില്‍നിന്ന് മാലയും പതക്കവും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനിടെയാണ് ഓഫിസില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കിരീടവും വെള്ളി കിരീടവും 25,000 രൂപയും നഷ്ടപ്പെട്ടതായി വ്യക്തമായത്.
Discussion about this post