തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സിപിഎം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല എന്ന് കേള്‍ക്കുമ്പോള്‍ സിപിഎം ഭയക്കുകയാണ്. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാല്‍ സിപിഎമ്മിനെ അംഗീകരിക്കാം. സത്യവാഗ്മൂലം മാറ്റാന്‍ തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനങ്ങള്‍ പുന പരിശോധിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ചട്ടങ്ങള്‍ മറികടന്ന് നല്‍കുന്ന ജോലികള്‍ ചെറുപ്പക്കാരോടുള്ള വഞ്ചനയാണ്. നിനിതയുടെ നിയമന വിവാദത്തില്‍ ഗൂഢാലോചന നടത്തിയത് ആരെന്ന് എം.ബി. രാജേഷ് വ്യക്തമാക്കണം. ജോലി സാധ്യത കണ്ടുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഇതിനെതിരെ പ്രതികരിക്കാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Discussion about this post