ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇതുവരെ സംഭാവനയായി ലഭിച്ച തുക 1000 കോടി കടന്നു. ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വ ഹിന്ദു പരിഷദ്, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ധനസമാഹരണത്തിന് നേതൃത്വം നല്‍കുന്നത്.
മൂന്ന് ദേശസാല്‍കൃത ബാങ്കുകളിലാണ്(എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ) ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ ഉള്ളത്. നിലവില്‍ ഈ മൂന്ന് അക്കൗണ്ടുകളുടെയും കൂടി ആകെ ബാലന്‍സ് 1000 കോടി കടന്നിരിക്കുകയാണ്. ക്ഷേത്ര നിര്‍മ്മാണത്തിനായി എല്ലാ സമുദായങ്ങളും സംഭാവന നല്‍കുന്നുണ്ടെന്നും ചമ്പത് റായ് അറിയിച്ചു.
കഴിഞ്ഞ മാസം മകര സംക്രമ ദിനത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണം തുടങ്ങിയത്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വലിയ രീതിയിലുള്ള സംഭാവനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post