ന്യൂഡല്‍ഹി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ പി.ജെ. ജോസഫ് നല്‍കിയ അപ്പീലാണ് തള്ളിയത്. ഇനി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാം. ഇതോടെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ നവംബര്‍ 20നാണ് പി.ജെ. ജോസഫിന്റെ അപ്പീല്‍ സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിനെ പി.ജെ. ജോസഫ് സമീപിച്ചത്.
Discussion about this post