തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. ശബരിമല വിഷയത്തില്‍ 2300ലധികം കേസുകളായിരിക്കും പിന്‍വലിക്കുക. ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സര്‍ക്കാരിന്റേത് വൈകിവന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. ഉപാധികള്‍ ഇല്ലാതെയായിരിക്കണം ശബരിമല കേസുകള്‍ പിന്‍വലിക്കേണ്ടതെന്നും ഇതില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞു.
Discussion about this post