Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബൗദ്ധികവ്യക്തിത്വങ്ങളുടെ ശ്രേണിയില്‍ മുന്നിലായിരുന്നു പരമേശ്വരന്‍ജി: ഉപരാഷ്ട്രപതി

by Punnyabhumi Desk
Feb 25, 2021, 10:40 pm IST
in കേരളം

തിരുവനന്തപുരം: സാംസ്‌കാരിക നവോത്ഥാനവും, ആത്മീയ പുനരുജ്ജീവനവും കൊണ്ടു വന്ന മഹാന്മാരായ ബൗദ്ധികവ്യക്തിത്വങ്ങളുടെ സമ്പന്നമായ പൈതൃകമുള്ള കേരളത്തിന്റെ വിശിഷ്ട വ്യക്തിത്വങ്ങളില്‍ മുന്നിലാണ് പി പരമേശ്വരന്‍ജിയുടെ സ്ഥാനം എന്നതില്‍ തര്‍ക്കമില്ലന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. തന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റ് ബൗദ്ധിക ഇടപെടലുകളിലൂടെയും പരമേശ്വരന്‍ജി കേരളത്തിന്റെ ബൗദ്ധിക സംവാദങ്ങളുടെ ഭാവവും, ഗതിയും മാറ്റി. ജീവിത ലക്ഷ്യമായി കൊണ്ടു നടന്ന ദേശീയത എന്ന ദൗത്യം ജനങ്ങളിലെത്തിക്കാന്‍ അക്ഷീണം യത്നിച്ചു. ഒന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു വെങ്കയ്യ നായിഡു.

എട്ടാം നൂറ്റാണ്ടില്‍ ജഗദ്ഗുരു ആദി ശങ്കരാചാര്യ അദ്ദേഹത്തിന്റെ അദ്വൈത വേദാന്തമെന്ന തത്വചിന്തയിലൂടെ വിവിധങ്ങളായ ചിന്താധാരകളേയും ജീവിത രീതികളേയും സമന്വയിപ്പിച്ചു. നമ്മുടെ ബൗദ്ധിക പാരമ്പര്യത്തില്‍ വിസ്മരിക്കപ്പെട്ട് കിടന്ന ഗീതയെ അദ്വൈതത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച വ്യാഖ്യാനം നല്‍കി ശ്രീ ശങ്കരാചാര്യ പുനരുജ്ജീവിപ്പിച്ചു.

പിന്നീട് രാമാനുജ, മാധ്വ തുടങ്ങിയ ആചാര്യന്‍മാര്‍ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായി രംഗത്തിറങ്ങി. വിജയനഗര സാമ്രാജ്യം സ്ഥാപിച്ച ഭരണകര്‍ത്താക്കളായ ഹരിഹര, ബുക്കരായ എന്നിവര്‍ ശൃംഗേരി മഠവുമായി ബന്ധമുള്ള വിദ്യാരണ്യ മുനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. അടുത്ത കാലത്ത് ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി രംഗനാഥാനന്ദയും ചിന്മയ മിഷനിലെ സ്വാമി ചിന്മയാനന്ദയും ഇന്ത്യയുടെ ആത്മീയതയുടേയും സംസ്‌കാരത്തിന്റേയും പ്രതിപുരുഷന്മാരായിരുന്നു.

ആധുനിക കേരളത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ അദ്വൈത ചിന്താധാര ബൗദ്ധിക-സാമൂഹ്യ പരിഷ്‌കരണ രംഗങ്ങളില്‍ പ്രചോദനമേകി. തന്റെ പ്രഭാഷണ-സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രീനാരായണ ഗുരു അദ്വൈതത്തെ പ്രചോദനത്തിന്റെയും പ്രഭാഷണത്തിന്റെയും ശക്തിയായി മാറ്റി. ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ബൌദ്ധിക പതനത്തിന്റെ അന്ധകാരത്തില്‍ മുങ്ങി പോയേനെ. ”ശ്രീ നാരായണ ഗുരു- നവോത്ഥാനത്തിന്റെ പ്രവാചകന്‍” എന്ന തന്റെ പുസ്തകത്തില്‍ പരമേശ്വരന്‍ജി ശ്രീ നാരായണ ഗുരുവിന്റെ അധ്യാപനത്തേയും ജീവിതത്തേയും ശരിയായ വീക്ഷണത്തില്‍ അവതരിപ്പിച്ചു. ആധുനിക ലോകത്ത് സമാധാന പൂര്‍ണമായ സാംസ്‌കാരിക പരിവര്‍ത്തനത്തിന് വെളിച്ചം തെളിച്ച, നമ്മുടെ സന്യാസിവര്യന്‍മാരുടെ പൈതൃകം വഹിക്കുന്ന വ്യക്തിയായി ഗുരുവിനെ ഈ പുസ്തകം എടുത്തുകാട്ടുന്നു. കാലങ്ങളായി നേരിടേണ്ടി വന്ന വിധിവൈപരീത്യങ്ങള്‍ക്കിടയിലും ഇന്ത്യ ശാശ്വതമായൊരു രാഷ്ട്രമായി അല്ലെങ്കില്‍ സംസ്‌കാരിക നാഗരികതയായി നിലകൊള്ളുന്നത് ഈ സാംസ്‌കാരിക പാരമ്പര്യത്തിന്റെ കരുത്തുറ്റ പശ്ചാത്തലത്തിലാണ്.

കേരളത്തിലെയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെയും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന സമഗ്രമായ ഒരു ജീവിതശാസ്ത്രമായി പരമേശ്വരന്‍ ജി ഗീതയെ ജനപ്രിയമാക്കി. ഇതിനായി അദ്ദേഹം നിരവധി സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തില്‍ സ്വാധ്യായ സമിതികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്‌കൃതം, യോഗ, ഗീതാ പഠനം എന്നിവ സംയോജിപ്പിക്കുന്നതിന്ന് ശ്രമിക്കുകയും അതിനു വേണ്ടി സംയോഗി എന്നൊരു പുതിയ പദം ഉപയോഗിക്കുകയും ചെയ്തു. കേരളം അഭിമുഖീകരിക്കുന്ന വികസനപ്രശ്നങ്ങള്‍, സാമൂഹിക സാംസ്‌കാരിക പ്രശ്നങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നതിനും പരമേശ്വരന്‍ജി വിവിധ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, ശ്രീ അരബിന്ദോ, ശ്രീ നാരായണ ഗുരു, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ തുടങ്ങിയവരുടെ ചിന്തകളെയും പഠനങ്ങളേയും യുവാക്കളില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച കേരളത്തിലെ രാമായണ മാസാചരണം പുനരുജ്ജീവിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. വെങ്കയ്യ നായിഡു പറഞ്ഞു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies