തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ചു സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.
ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പങ്കുചേരും. സ്വകാര്യ ബസുകളും പണിമുടക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ല. കെഎസ്ആര്‍ടിസിയിലെ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
അതേസമയം വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.
Discussion about this post