ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ ജയിലുകളിലെ തിരക്കു കുറയ്ക്കാന്‍ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യകാലാവധി നീട്ടി നല്‍കാനാകില്ലെന്നു സുപ്രീംകോടതി. കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ അതിന്റെ പേരില്‍ ജാമ്യം ലഭിച്ച തടവുകാര്‍ ജയിലുകളിലേക്ക് തിരികെ മടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.<br> <br> കോവിഡ് നിയന്ത്രണത്തിലായത് കണക്കിലെടുത്ത് കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹിയില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന തടവുകാരോട് 15 ദിവസത്തിനുള്ളില്‍ ജയിലില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് സന്നദ്ധ സംഘടനയായ നാഷണല്‍ ഫോറം ഓണ്‍ പ്രിസണ്‍ റിഫോംസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് പരോള്‍ നീണ്ടേണ്ടതില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. <br> <br> ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ ജയിലുകളില്‍ വീണ്ടും തിരക്കുണ്ടാകുമെന്നും അതു കോവിഡ് വ്യാപനത്തിലേക്ക് നയിക്കുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചെങ്കിലും രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതിനാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജയിലുകളിലെ തിരക്കും സ്ഥലപരിമിതിയും സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതോടെ ഡല്‍ഹിയിലെ 2,318 വിചാരണത്തടവുകാര്‍ക്ക് ജാമ്യം റദ്ദാകും. ജസ്റ്റീസുമാരായ എല്‍. നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
കോവിഡ് വ്യാപനം പാരമ്യതയിലെത്തിയ കഴിഞ്ഞ ഏപ്രിലിലാണ് ജയിലിലെ തിരക്കു കുറയ്ക്കുന്നതിന് തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോ ടതി സൂചന നല്‍കിയിരുന്നു.
Discussion about this post