നെയ്യാര്‍ഡാം: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ നെയ്യാര്‍ഡാം കുന്നില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി പൂജ നടന്നു. ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്തിന്റെ സാന്നിധ്യത്തില്‍ സ്വാമി യോഗാനന്ദ സരസ്വതി പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പുനഃപ്രതിഷാ കര്‍മം നിര്‍വഹിച്ച ശ്രീരാമദാസമിഷന്റെ ഉടമസ്ഥതയിലുള്ള നെയ്യാര്‍ഡാമിലെ പുരാതനമായ ശിവക്ഷേത്രത്തില്‍ സദ്ഗുരു, ഗണപതി, ദേവി, നാഗര്‍ തുടങ്ങിയ ഉപദേവതകളും ഉള്‍പ്പെടുന്നു. ശിവരാത്രി പൂജയോടനുബന്ധിച്ച് പൊങ്കാല സമര്‍പ്പണവും നടന്നു.
Discussion about this post