കാസര്‍ഗോഡ്: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. റോഡ് മാര്‍ഗം അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
ഇന്ന് രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. പ്രധാനവഴികളില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചാണ് പരിശോധന. ഇടവഴികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അടച്ചിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് കര്‍ണാടക നിയന്ത്രണം കര്‍ശനമാക്കുന്നത്.
ഇന്നത്തെക്ക് ഇളവ് നല്‍കിയെങ്കിലും ശനിയാഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് യാത്രക്കാര്‍ക്ക് കര്‍ണാടക അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് കര്‍ണാടകത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ചിരുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകുമോ എന്ത് മാറ്റമാണ് വരുത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ബോധ്യപ്പെടുത്തണം.
Discussion about this post