തിരുവനന്തപുരം: അഭിപ്രായ സര്‍വേകള്‍ ജനഹിതം അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെ അനുകൂലിക്കുന്ന സര്‍വേകളെ യുഡിഎഫിന് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വേകളില്‍ ന്യായമായി ലഭിക്കേണ്ട പരിഗണനപോലും പ്രതിപക്ഷത്തിനു ലഭിക്കുന്നില്ല. തെറ്റായ അഭിപ്രായ സര്‍വേകളെ ജനം അവഗണിക്കുമെന്ന് വ്യക്തമായ ധാരണയുണ്ട്. കോടിക്കണക്കിന് രൂപയാണ് സിപിഎം തെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്നത്. പരസ്യത്തിനും മറ്റുമായി കോടികള്‍ ഒഴുക്കുന്നു. ഈ പണം എവിടെനിന്നും വരുന്നുവെന്ന് അന്വേഷിക്കണം. ഇതൊക്കെയല്ലെ ഇഡി അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല യുവതി പ്രവേശത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ ഈ രണ്ട് കാര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post