കൊച്ചി: വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് അവധിയായിരുന്നതിനാല്‍ മറ്റൊരു ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തിങ്കളാഴ്ച ഹര്‍ജി പരിഗണനയ്ക്ക് വരുമ്പോള്‍ കോടതി വിശദമായ വാദം കേള്‍ക്കും. വോട്ടര്‍ പട്ടികയില്‍ നാല് ലക്ഷത്തിലേറെ കള്ളവോട്ടുകളോ ഇരട്ടവോട്ടോ ഉണ്ടെന്നാണ് ചെന്നിത്തലയുടെ പരാതി. വിഷയം അതീവഗൗരവതരമാണെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരട്ടവോട്ടുകള്‍ മരിവിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രമക്കേട് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി വേണം. വിഷയത്തില്‍ അഞ്ച് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ചെന്നിത്തല ഹൈക്കോടതിയെ അറിയിച്ചു.
Discussion about this post