തിരുവനന്തപുരം: കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കോവിഡ് 19 രണ്ടാം ഡോസ് സ്വീകരിക്കുന്ന ജില്ലയിലെ 60 വയസ്സിന്മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള ഗുരുതരരോഗം ബാധിച്ചവര്‍ ഒന്നാം ഡോസ് വാസിന്‍ സ്വീകരിച്ചതിനുശേഷം 42 മുതല്‍ 56 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം.
കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച മുന്നണിപ്പോരാളികള്‍ ആദ്യ ഡോസ് എടുത്തതിനുശേഷം 28 ദിവസത്തിന് ശേഷമോ 42 ദിവസത്തിനുള്ളിലോ രണ്ടാം ഡോസ് സ്വീകരിക്കണം.
കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലോ ആശാപ്രവര്‍ത്തകരെയോ ബന്ധപ്പെടണം.
Discussion about this post