തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ടുകള്‍ 38,586 മാത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിവരം അറിയിച്ചത്. 4,30,000ത്തോളം ഇരട്ട-കളള വോട്ടുകള്‍ ഉണ്ടെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
ബിഎല്‍ഒമാര്‍ പരിശോധന നടത്തി കണ്ടെത്തിയത് 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണെന്ന് കമ്മീഷന്‍ പറയുന്നു. ഇരട്ട വോട്ടുളളവരുടെ വിവരം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ബിഎല്‍ഒമാര്‍ കൈമാറും. വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കമ്മീഷന് ബാദ്ധ്യതയുണ്ടെന്നും നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ മാറ്റം സാദ്ധ്യമല്ലെന്നും കമ്മീഷന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
ഇരട്ടവോട്ട് തടയാന്‍ നാലിന നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷനേതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് രേഖാമൂലം ബിഎല്‍ഓമാര്‍ വോട്ടറില്‍ നിന്നും എഴുതി വാങ്ങണം, ഒരു വോട്ടേ രേഖപ്പെടുത്തിയിട്ടുളളുവെന്ന് രേഖാമൂലം എഴുതിവാങ്ങി ഇത് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കൈമാറണം, വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെര്‍വറില്‍ ശേഖരിക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ചത്.
Discussion about this post